ബാങ്ക് വായ്പ ബോധവത്കരണ സെമിനാർ നടത്തി
1337661
Saturday, September 23, 2023 12:57 AM IST
മങ്കട: ജില്ലാ ഭരണകൂടവും ജില്ലാ വനിതാ ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച ബേട്ടി ബചാവോ ബേട്ടി പഠാവോ പദ്ധതിക്ക് കീഴിൽ പ്ലസ്ടു പഠനം കഴിഞ്ഞവർക്കും ഉപരിപഠനത്തിനു ബാങ്ക് വായ്പ ആവശ്യമുള്ളവർക്കും ബാങ്ക് വായ്പ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു.
മങ്കട ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന സെമിനാറിൽ ജില്ലാ ലീഡ് ബാങ്ക് മാനേജരായ എം.എ. ടിറ്റൻ, കാനറാ ബാങ്ക്, ഫെഡറൽ ബാങ്ക്, യൂണിയൻ ബാങ്ക്, ഗ്രാമീണ ബാങ്ക് തുടങ്ങിയ ബാങ്ക് പ്രതിനിധികളായ സജ്ജുജോണ്, എം.കെ ശ്രീജിത്, ലിജിത തോമസ്, എ.ഹരിനാരായണൻ, എം. അജീഷ്, കിരണ്‍, ശിശു വികസന പദ്ധതി ഓഫീസർ എ.പത്മാവതി, മങ്കട ഐസിഡിഎസ് സൂപ്പർവൈസർമാരായ പി.പി. ദാക്ഷായണി, കെ.കെ. സരസ്വതി, കൗണ്‍സിലർ കെ.കെ. ദൃശ്യ, ജില്ലാ വനിതാ ശിശുവികസന ഓഫീസ് സ്റ്റാഫ് കെ. അന്പിളി, ഹബ് ഫോർ വുമണ്‍ എംപവർമെന്റ് സ്റ്റാഫ് അംഗങ്ങളായ കെ. അഞ്ജു ജിജി, ടി.പി ഫാസിൽ, കൂടാതെ വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്തു.