ജനപ്രതിനിധി സംഗമം ഇന്ന്
1337444
Friday, September 22, 2023 2:46 AM IST
പെരിന്തൽമണ്ണ: നിയോജക മണ്ഡലത്തിൽ നജീബ് കാന്തപുരം എംഎൽഎ നടപ്പാക്കുന്ന സമഗ്രം പെരിന്തൽമണ്ണ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ജനപ്രതിനിധി സംഗമം ഇന്ന് ഉച്ചക്ക് ശേഷം 2.30-ന് ശിഫ കണ്വൻഷൻ സെന്ററിൽ നടക്കും.
നിയോജക മണ്ഡലത്തിലെ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തംഗങ്ങളും നഗരസഭാ കൗണ്‍സിലർമാരും സംഗമത്തിൽ പങ്കെടുക്കും.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടർ എ. നിസാമുദ്ധീൻ ഐഎഎസ് പദ്ധതി വിശദീകരണം നടത്തും. പെരിന്തൽമണ്ണ സബ് കളക്ടർ ശ്രീധന്യ സുരേഷ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും.