അഴുക്കുചാലുകൾ കുറ്റമറ്റതാക്കണം: മർച്ചന്റ്സ് അസോസിയേഷൻ
1301892
Sunday, June 11, 2023 7:20 AM IST
പെരിന്തൽമണ്ണ: മഴ പെയ്താൽ പെരിന്തൽമണ്ണ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലേക്ക് വെള്ളം കയറുന്നതിനാൽ വ്യാപാരികൾ പ്രയാസം നേരിടുന്നതായി പെരിന്തൽമണ്ണ മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ ചൂണ്ടിക്കാട്ടി. കഴിഞ്ഞദിവസം പെയ്ത മഴയിൽ മാനത്തുമംഗലം ബൈപാസിൽ വെള്ളം നിറഞ്ഞ് കടകളിൽ നാശം സംഭവിച്ചു. ഇതിനു പരിഹാരമായി നഗരത്തിലെ ഓടകൾ അടിയന്തരമായി വൃത്തിയാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് നഗരസഭയോടാവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡന്റ് പി.ടി.എസ് മൂസു അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.പി മുഹമ്മദ് ഇഖ്ബാൽ, ലത്തീഫ് ടാലന്റ്, യൂസഫ് രാമപുരം, പി.പി സൈതലവി, ഗഫൂർ വള്ളൂരാൻ, ഷൈജൽ കാജാമുഹയുദീൻ എന്നിവർ പങ്കെടുത്തു.