അതിഥി തൊഴിലാളി പൊള്ളലേറ്റു മരിച്ച നിലയിൽ
1301612
Saturday, June 10, 2023 11:19 PM IST
മഞ്ചേരി: അതിഥി തൊഴിലാളി താമസ സ്ഥലത്ത് പൊള്ളലേറ്റു മരിച്ച നിലയിൽ. തമിഴ്നാട് ധർമപുരി വീരേന്ദ്ര കോവിലിൽ പെരുമാളിനെ (60)യാണ് പുൽപ്പറ്റ ഒളമതിൽ പള്ളിപ്പടിയിലെ വാടക ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടത്. ഇന്നലെ രാവിലെ ആറിനാണ് സംഭവം.
കരച്ചിൽ കേട്ട് അയൽവാസികൾ ക്വാർട്ടേഴ്സിൽ എത്തിയപ്പോഴാണ് അടുക്കളയിൽ നിന്നു പുകയുയരുന്നത് കണ്ടത്. ഭക്ഷണം പാകം ചെയ്യാനുള്ള സ്റ്റൗ സമീപത്തുണ്ടായിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി സ്വദേശത്തേക്ക് കൊണ്ടുപോയി. ജല അഥോറിറ്റിയുടെ പൈപ്പ് ജോലിക്കായി എത്തിയതായിരുന്നു പെരുമാൾ. രണ്ടു ദിവസം മുന്പാണ് നാട്ടിൽ പോയി തിരിച്ചെത്തിയത്. ഭാര്യ: മഹാറാണി. മകൻ: ഉലകനാഥൻ.