പുല്ലൂർ ഗ്രാമം ഇനി മാലിന്യമുക്തം
1300664
Wednesday, June 7, 2023 12:02 AM IST
മഞ്ചേരി: മഞ്ചേരി നഗരസഭയിലെ മൂന്നാം വാർഡായ പുല്ലൂർ ഇനി മാലിന്യമുക്തം. പ്രഖ്യാപനം നഗരസഭ ചെയർപേഴ്സണ്‍ വി.എം. സുബൈദ നിർവഹിച്ചു. എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം വലിച്ചെറിയൽ മുക്ത പുല്ലൂർ എന്നീ കാന്പയിന്റെ ഭാഗമായാണ് വാർഡിനെ മാലിന്യമുക്തമാക്കി പ്രഖ്യാപിച്ചത്.
വാർഡിന്റെ വിവിധ ഭാഗങ്ങളിൽ പ്ലാസ്റ്റിക് കുപ്പികളും മറ്റും നിക്ഷേപിക്കുന്നതിനായി വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ചു. ഉദ്ഘാടനത്തിന്റെ ഭാഗമായി സിഗ്നേച്ചർ കാന്പയിനും നടത്തി. വാർഡ് കൗണ്‍സിലർ ഹുസൈൻ മേച്ചേരി അധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലർ എൻ.കെ. ഖൈറുന്നീസ, അലവി കൈനിക്കര, എ.കെ. ഹംസ, അസീസ് കല്ലായി, വി.എം. നിഷാദലി, മദ്രസാധ്യാപകർ, വിദ്യാർഥികൾ എന്നിവർ സംബന്ധിച്ചു.