"ഗ്രാമനിലാവ്’ തെരുവുവിളക്ക് ഉദ്ഘാടനം ചെയ്തു
1300209
Monday, June 5, 2023 12:08 AM IST
അമ്മിനിക്കാട്: നജീബ് കാന്തപുരം എംഎൽഎ പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന "ഗ്രാമനിലാവ്’ പദ്ധതിയിൽ ഉൾപ്പെടുത്തി എൽഇഡി തെരുവുവിളക്ക് ഉദ്ഘാടനം ചെയ്തു.
എംഎൽഎ ഫണ്ടിൽ നിന്നു തുക അനുവദിച്ച് താഴെക്കോട് ഗ്രാമപഞ്ചായത്തിലെ അമ്മിനിക്കാട് ഒന്നാംവാർഡ് ഉപ്പുംകാവ് അയ്യപ്പക്ഷേത്രത്തിന്റെയും കുറ്റിപ്പുളി നൂറുൽ മദ്രസയുടെയും പരിസരത്ത് സ്ഥാപിച്ച എൽഇഡി ലോമാസ്റ്റ് ലൈറ്റുകൾ പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ മുസ്തഫ ഉദ്ഘാടനം ചെയ്തു.
മുസ്ലിം ലീഗ് മണ്ഡലം ഉപാധ്യക്ഷൻ കെ.പി ഹുസൈൻ, മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി എം.ടി അഫ്സൽ, സെക്രട്ടറി സൈത് ആലുങ്ങൽ, യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി സ്വാലിഹ് അമ്മിനിക്കാട്, മുഹമ്മദലി ആറങ്ങോടാൻ, അലി കണ്ണീരി, അലി കുറ്റിക്കോടൻ, വീരാൻ കുറ്റിക്കോടൻ, സി.എം ഷൗക്കത്ത്, മുഷ്ത്താഖ് അലി, ഫൈസൽ ചേരിയിൽ, കെ.വി ജബ്ബാർ, അബ്ദുസമദ് ഫൈസി,റാഷിദ്, റൗഫ്, എം.കെ മജീദ്, പി. സലാഹുദീൻ തുടങ്ങിയവർ എന്നിവർ സംബന്ധിച്ചു.