ചാലിയാറിൽ മൂന്നു പേർക്കു തെരുവ് നായയുടെ കടിയേറ്റു
1298873
Wednesday, May 31, 2023 5:08 AM IST
നിലന്പൂർ: ചാലിയാർ പഞ്ചായത്തിൽ മൂന്നു പേർക്കു തെരുവുനായയുടെ കടിയേറ്റു. പേവിഷബാധയുണ്ടോയെന്നു സംശയം. അകന്പാടം തോരപ്പ കബീർ, കടരൂൻ അസൈനാർ, മുജീബ് റഹ്മാൻ കൊടപ്പന എന്നിവർക്കാണ് നായയുടെ കടിയേറ്റത്. മുജീബ് റഹ്മാന്റെ ചെരുപ്പിന് മുകളിലാണ് നായ കടിച്ചത്. മാവേലി സ്റ്റോറിലേക്കുള്ള സാധനങ്ങൾ ഇറക്കാൻ പോയപ്പോഴാണ് ചുമട്ടുതൊഴിലാളി കൂടിയ അസൈനാർക്ക് കടിയേറ്റത്.