കുടുംബശ്രീ രജത ജൂബിലി ആഘോഷം
1298868
Wednesday, May 31, 2023 5:08 AM IST
നിലന്പൂർ: ചാലിയാർ പഞ്ചായത്ത് കുടുംബശ്രീ രജത ജൂബിലി ആഘോഷം പി.കെ ബഷീർ എംഎൽഎ ഉദ്ഘാടനം ചെയ്തു. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടിയ കുടുംബശ്രീ അംഗങ്ങളുടെ കുട്ടികളെ എംഎൽഎ അനുമോദിച്ചു.
ചാലിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. മനോഹരൻ അധ്യക്ഷത വഹിച്ചു. നിലന്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി, ചാലിയാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീതാദേവദാസ്, നിലന്പൂർ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സഹിൽ അകന്പാടം, സീനത്ത് നൗഷാദ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ തോണിയിൽ സുരേഷ്, ബീന ജോസഫ്, സുമയ്യ പൊന്നാം കടവൻ, ഗ്രാമപഞ്ചായത്ത് പഞ്ചായത്തംഗങ്ങളായ പി.ടി ഉസ്മാൻ, ഷെരീഫ് അഴവളപ്പിൽ, മിനി മോഹൻദാസ്, ഗിരിഷമ പ്രവീണ്‍, മഞ്ജു അനിൽ എന്നിവർ പ്രസംഗിച്ചു. കുടുംബശ്രീ അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി.