രാത്രികാല പോസ്റ്റ്മോർട്ടം പരിഗണനയിലെന്ന് മന്ത്രി
1298867
Wednesday, May 31, 2023 5:08 AM IST
മഞ്ചേരി : മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജാശുപത്രിയിൽ രാത്രിയിലും പോസ്റ്റ്മോർട്ടം നടത്തണമെന്ന ആവശ്യം സർക്കാരിന്റെ സജീവ പരിഗണനയിലുണ്ടെന്നും ഇതിനായുള്ള നടപടിക്രമങ്ങൾ പുരോഗതിയിലാണെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാജോർജ്. ഇക്കാര്യം മന്ത്രി സ്ഥലം എംഎൽഎയെ അറിയിക്കുകയായിരുന്നു. നിലവിൽ വൈകുന്നേരം അഞ്ചു മണിക്ക് ശേഷം പോസ്റ്റ്മോർട്ടങ്ങൾ നടക്കാറില്ല.
രാത്രികാല പോസ്റ്റ്മോർട്ടം നടത്തുന്നതിനാവശ്യമായ ഭൗതിക സൗകര്യങ്ങളും ഏർപ്പെടുത്തുന്നതിന്നാവശ്യമായ തുക എംഎൽഎ ഫണ്ടിൽ നിന്നു അനുവദിക്കാൻ തയാറാണെന്നും എംഎൽഎ മന്ത്രിയെ അറിയിച്ചിരുന്നു.