പെരിന്തൽമണ്ണ: പെരിന്തൽമണ്ണ എസ്എൻഡിപി വാർഷിക യോഗത്തിൽ നവാഗത സിനിമാ സംവിധായകനുള്ള സംസ്ഥാന ഫിലിം ക്രിട്ടിക്സ് അവാർഡ് ജേതാവും വ്യവസായിയായ പാറക്കോട്ടിൽ ഉണ്ണിയുടെ ജീവചരിത്രമായ ഒരു ജനകീയന്റെ ചവിട്ടടിപ്പാത ഗ്രന്ഥരചയിതാവുമായ കെ.എസ്. ഹരിഹരനെ യൂണിയൻ പ്രസിഡന്റ് പാറക്കോട്ടിൽ ഉണ്ണി ആദരിച്ചു.
വിദ്യാഭ്യാസത്തിലൂടെ മാത്രമേ സമൂഹിക പുരോഗതി സാധ്യമാവുകയുള്ളുവെന്നു അദ്ദേഹം പറഞ്ഞു. യോഗത്തിൽ ജൂണിയർ മിക്സ് ബോക്സിംഗിൽ സ്വർണ മെഡൽ ജേതാവ് ലക്ഷമണനെയും എസ്എൻഡിപി എംപ്ലോയ് യൂണിറ്റ് ജനറൽ സെക്രട്ടറി അച്യുതൻ പനച്ചിക്കുത്തിനെയും ആദരിച്ചു. യൂണിയൻ പ്രസിഡന്റ് പാന്പലത്ത് മണി അധ്യക്ഷനായിരുന്നു. യൂണിയൻ പ്രസിഡന്റ് പാറക്കോട്ടിൽ ഉണ്ണി വാർഷികോദ്ഘാടനം നിർവഹിച്ചു. യൂണിയൻ സെക്രട്ടറി വാസു കോതറയിൽ റിപ്പോർട്ട് അവതരിപ്പിച്ചു. യോഗം ഡയറക്ടർ ബോർഡ് അംഗം കെ.രമേഷ് കോട്ടപ്പുറത്ത്, കൗണ്‍സിലർമാരായ പ്രദീപ് ഏലംകുളം, മനോഹരൻ കൂട്ടിലങ്ങാടി, പഞ്ചായത്തംഗം സുകു പുലാമന്തോൾ, വനിത സംഘം പ്രസിഡന്റ് പ്രസന്നകുമാരി, യൂത്ത്മൂവ്മെന്റ് ജില്ലാ കമ്മിറ്റി അംഗം കെ.എസ് രാജേഷ്, സെക്രട്ടറി ജിതിൻ, ഗോവിന്ദ സുനിൽ എന്നിവർ പ്രസംഗിച്ചു.