ബൈക്കിൽ നിന്നു തെറിച്ചു വീണു ബസിനടിയിൽപ്പെട്ടു യുവാവ് മരിച്ചു
1297745
Saturday, May 27, 2023 10:29 PM IST
വേങ്ങര: കാറിനെ മറികടക്കാൻ ശ്രമിക്കവേ ബൈക്കിൽ നിന്നു തെറിച്ചുവീണ യുവാവ് ബസിനടിയിൽപ്പെട്ടു തൽക്ഷണം മരിച്ചു. വേങ്ങര തറയിട്ടാൽ നല്ലാട്ടുതൊടി ഷംസുദ്ദീന്റെ മകൻ സലീം സഹദ് (24) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ ഉൗരകം പുത്തൻപീടികക്ക് സമീപമാണ് അപകടം. പരപ്പനങ്ങാടിയിൽ നിന്നു മഞ്ചേരിയിലേക്ക് പോവുകയായിരുന്ന ബസിനടിയിൽപ്പെട്ടാണ് മരണം സംഭവിച്ചത്.
മലപ്പുറത്തു നിന്നു വേങ്ങരയിലേക്ക് വരികയായിരുന്ന സലീം സഹദ് ഒരു കാറിനെ മറികടക്കാൻ ശ്രമിക്കവേ തെറിച്ച് ബസിനടിയിലേക്ക് വീഴുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം ഇന്നു ഉച്ചയോടെ അരീക്കുളം ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കും. മാതാവ്: പരേതയായ മൈമൂന. സഹോദരങ്ങൾ: സലീമ, സൽമിയ്യ, സഫ് വാന, സഹല, സാലിമ.