യുവതിയെ അടുക്കളയിൽ മരിച്ച നിലയിൽ കണ്ടെത്തി
1297744
Saturday, May 27, 2023 10:29 PM IST
കുറ്റിപ്പുറം: ആതവനാട് പഞ്ചായത്തിലെ 11-ാം വാർഡിൽ യുവതിയെ അടുക്കളയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉരോത്ത് പള്ളിയാൽ കളത്തിൽതൊടി നാസറിന്റെ ഭാര്യ സുഹറ (39) യെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. ഇന്നലെ ഉച്ചയോടെ നാസർ പുറത്തുപോയ സമയത്തായിരുന്നു സംഭവം. പേരശനൂർ വടക്കനാഴി പടിഞ്ഞാറത്ത് അബൂബക്കറിന്റെ മകളാണ് സുഹറ. വളാഞ്ചേരി പോലീസ് എത്തി ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി. തിരൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം ഇന്ന് കൊള്ളത്തോൾ ജുമാമസ്ജിദ് കബർസ്ഥാനിൽ കബറടക്കും. മക്കൾ : നാസിൽ, നസ്ല.