ദേശീയ ലോക് അദാലത്ത് ജൂണിൽ
1297618
Saturday, May 27, 2023 12:21 AM IST
മഞ്ചേരി: ദേശീയ-സംസ്ഥാന ലീഗൽ സർവീസസ് അഥോറിറ്റികളുടെ നിർദേശമനുസരിച്ച് ജില്ലയിൽ ജൂണ്‍ 10ന് ദേശീയ ലോക് അദാലത്ത് നടത്തുന്നു.
ഒത്തുതീർപ്പാക്കാവുന്ന ക്രിമിനൽ കേസുകൾ, നെഗോഷ്യബ്ൾ ഇൻസ്ട്രുമെന്റ് ആക്ട് കേസുകൾ, വാഹനാപകട നഷ്ടപരിഹാര കേസുകൾ, വിവാഹം, ഭൂമി ഏറ്റെടുക്കൽ, വൈദ്യുതി, വെള്ളം, സർവീസ്, റവന്യൂ എന്നിവ സംബന്ധിച്ച പരാതികൾ, കോടതിയിൽ നിലവിലുള്ളതും അല്ലാത്തതുമായ കേസുകൾ പരിഗണിക്കും.
എല്ലാ കോടതിയോടനുബന്ധിച്ചും ലോക് അദാലത്ത് നടത്തുന്നതിനാൽ ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റി, അതത് താലൂക്ക് കമ്മിറ്റികൾ എന്നിവിടങ്ങളിൽ പരാതികൾ നൽകാവുന്നതാണ്. ബന്ധപ്പെടേണ്ട കേന്ദ്രങ്ങളും ഫോണ്‍ നന്പരുകളും: ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റി, ജില്ലാ കോടതി, മഞ്ചേരി-9188127501, ഏറനാട് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി, മഞ്ചേരി-9188127502, നിലന്പൂർ താലൂക്ക് - ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി-2, -9188127503, പെരിന്തൽമണ്ണ താലൂക്ക് - ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി - 2 - 9188127504, തിരൂർ താലൂക്ക് - എംഎസിടി കോടതി -9188127505, തിരൂരങ്ങാടി താലൂക്ക് - ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി -1 - 9188127506, പൊന്നാനി താലൂക്ക് - മുൻസിഫ് മജിസ്ട്രേറ്റ് കോടതി -9188127507.