പഠനോപകരണം വിതരണം ചെയ്തു
1283021
Saturday, April 1, 2023 12:16 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ നഗരസഭയിലെ വിവിധ സ്കൂളുകൾക്കായി വകയിരുത്തിയ തുകയിൽ നിന്നും 42.5 ലക്ഷം രൂപയുടെ ഫർണിച്ചർ വിതരണവും നഗരസഭയിലെ എസ്സി ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായുള്ള 11.5 ലക്ഷം രൂപയുടെ പഠനോപകരണങ്ങളും വിതരണം ചെയ്തു. ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ, ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂൾ, ജിഎംഎൽപി സെൻട്രൽ സ്കൂൾ, ജിഎംഎൽപി കക്കൂത്ത് സ്കൂൾ എന്നി സ്കൂളുകളിലേക്കാണ് ഫർണിച്ചറുകൾ വിതരണം ചെയ്തത്. അതാതു സ്കൂളുകളിൽ വച്ച് നടന്ന പരിപാടികളുടെ വിതരണ ഉദ്ഘാടനം ചെയർമാൻ പി.ഷാജി നിർവഹിച്ചു.
വൈസ് ചെയർപേഴ്സണ് എ.നസീറ അധ്യക്ഷയായി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അന്പിളി മനോജ്, മുണ്ടുമ്മൽ മുഹമ്മദ് ഹനീഫ, കെ.ഉണ്ണികൃഷ്ണൻ, നെച്ചിയിൽ മൻസൂർ, കൗണ്സിലർമാരായ ഹുസൈന നാസർ, പ്രവീണ് എന്നിവർ പങ്കെടുത്തു.