അമരവിള - കാരക്കോണം റോഡ് നിര്‍മാണത്തിൽ അപാകതയെന്ന്
1481194
Friday, November 22, 2024 7:24 AM IST
മോഹൻദാസ്
വെള്ളറട: കുന്നത്തുകാല്‍ അമരവിള കാരക്കോണം റോഡിന്റെ നിര്‍മാണത്തിൽ അപാകതയെന്ന് നാട്ടുകാർ. ആദ്യഘട്ടത്തില്‍ റോഡിന്റെ പുറമ്പോക്ക് പൂര്‍ണമായി വീണ്ടെടുത്തശേഷം അലൈമെന്റ് തയാറാക്കണമെന്ന നിര്‍ദേശം അധിക്യതര്‍ കണക്കിലെടുക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
പലയിടത്തും റോഡുവശത്തെ നടപ്പാതയ്ക്ക് 50 സെന്റിമീറ്റര്‍ പോലും ഇല്ലെന്നും ആരോപണമുണ്ട്. റോഡുപണി ആരംഭിച്ച സമയത്താണ് പുറമ്പോക്ക് ഭൂമിയുടെ കുറച്ചുഭാഗം വിണ്ടെടുത്തത്.
എന്നാൽ ആദ്യം തയാറാക്കിയ അലൈമെന്റ് സമ്മര്‍ദങ്ങളെ തുടര്‍ന്ന് പലവട്ടം മാറ്റിയതായും നാട്ടുകാർ പരാതിപ്പെടുന്നു. മണിവിളകഴിഞ്ഞ് നെടിയാംകോടുവരെ നീളുന്ന അര ഒരുകിലോമീറ്ററോളം ഭാഗത്ത് ഓടനിർമിക്കാതെയാണ് റോഡ് നവീകരണം നടക്കുന്നതെന്നും ആക്ഷേപമുണ്ട്.