കോഴിക്കോട്: പേരാമ്പ്രയിൽ യുഡിഎഫ്-സിപിഎം പ്രതിഷേധ പ്രകടനങ്ങൾക്കിടെയുണ്ടായ ലാത്തിച്ചാർജിനിടെ പോലീസ് രണ്ട് തവണ ലാത്തി കൊണ്ട് ഷാഫി പറമ്പിൽ എംപിയുടെ മുഖത്തിടിച്ചുവെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാർ. ഷാഫിയുടെ മൂക്കിനു ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ അറിയിച്ചുവെന്നും പ്രവീൺ കുമാർ പറഞ്ഞു.
ഷാഫിയുടെ മൂക്കിന്റെ എല്ലിന് പൊട്ടലുണ്ട് അതുകൊണ്ട് അഞ്ചു ദിവസത്തെ വിശ്രമം നിർദേശിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലാത്തിച്ചാർജ് നടത്തിയിട്ടില്ല എന്ന് പറയുന്ന എസ്പി ദൃശ്യങ്ങൾ പരിശോധിക്കുവാൻ തയ്യാറാകണമെന്നും പ്രവീൺ കുമാർ പറഞ്ഞു.
എംപിയെ അറിയാത്തവർ അല്ല ഇവിടുത്തെ പേലീസുകാർ. പേരാമ്പ്ര ഡിവൈഎസ്പി സിപിഎം ഗുണ്ടയെ പോലെയാണ് പെരുമാറിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു പ്രവർത്തകന്റെ കണ്ണിന് ഗുരുതരമായി പരിക്കേറ്റുവെന്നും കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുമോ എന്ന് ആശങ്കയുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
Tags : kozhikkode dcc president advocate praveen kumar shafi parambil congress protest