x
ad
Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

പ​റ​ന്നു​യ​ർ​ന്ന​തി​നു പി​ന്നാ​ലെ ചെ​റു​വി​മാ​നം ത​ക​ർ​ന്ന് വീ​ണു; ര​ണ്ടു മ​ര​ണം


Published: October 24, 2025 03:42 AM IST | Updated: October 24, 2025 03:43 AM IST

 

താ​ച്ചി​റ: വെ​ന​സ്വേ​ല​യി​ലെ പാ​രാ​മി​ലോ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ടേ​ക്ക് ഓ​ഫി​നി​ടെ വി​മാ​നം ത​ക​ർ​ന്നു വീ​ണു ര​ണ്ടു പേ​ർ മ​രി​ച്ചു. പ്രാ​ദേ​ശി​ക സ​മ​യം ബു​ധ​നാ​ഴ്ച രാ​വി​ലെ 09:52 നാ​യി​രു​ന്നു സം​ഭ​വം. ര​ണ്ട് എ​ൻ​ജി​നു​ള്ള പൈ​പ്പ​ർ പി​എ – 31ടി1 ​എ​ന്ന വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്.

പ​റ​ന്നു​യ​ർ​ന്ന് ഏ​താ​നും നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ വി​മാ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ക​യും പി​ന്നാ​ലെ വി​മാ​നം ത​ക​ർ​ന്നു വീ​ണു തീ​പി​ടി​ക്കു​ക​യു​മാ​യി​രു​ന്നു.

അ​ഗ്നി​ര​ക്ഷാ​സേ​ന​യും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് തീ ​അ​ണ​ച്ചു. അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് നാ​ഷ​ണൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സി​വി​ൽ എ​യ​റോ​നാ​റ്റി​ക്സ് അ​റി​യി​ച്ചു.

Tags : plane crashes takeoff dead

Recent News

Up