ദോഹയിൽനിന്ന് ബിനോയ് ജോണ് മങ്കൊമ്പ്
ഖത്തർ 2022 ഫിഫ ലോകകപ്പ് ഫുട്ബോളിൽ മൂന്നാം സ്ഥാന പോരാട്ടത്തിൽ ക്രൊയേഷ്യക്ക് ജയം. ചരിത്രത്തിൽ ആദ്യമായി ഫിഫ ലോകകപ്പ് സെമിയിൽ പ്രവേശിച്ച ആഫ്രിക്കൻ രാജ്യം എന്ന ഖ്യാതിയോടെയെത്തിയ മൊറോക്കോയെ 2-1നു കീഴടക്കിയാണ് ലൂക്ക മോഡ്രിച്ചിന്റെ ക്രൊയേഷ്യ മൂന്നാം സ്ഥാനക്കാരായത്.
തന്റെ അവസാന ലോകകപ്പ് മത്സരം ജയത്തോടെ അവസാനിപ്പിക്കാനും ലൂക്ക മോഡ്രിച്ചിനു സാധിച്ചു. ജോസ്കോ ഗ്വാർഡിയോളിന്റെ (7’) ഗോളിൽ മുന്നിൽക്കടന്ന ക്രൊയേഷ്യയെ അക്രാഫ് ദാരിയിലൂടെ (9’) മൊറോക്കോ സമനിലയിൽ പിടിച്ചു. എന്നാൽ, 42-ാം മിനിറ്റിൽ മിസ്ലാവ് ഒർസിച്ചിലൂടെ ക്രൊയേഷ്യ ജയം ഉപ്പിച്ചു.