അർജന്റൈൻ ഇതിഹാസം മാറഡോണയ്ക്കുപോലും എട്ടുഗോൾ മാത്രമാണു ലോകകപ്പ് ചരിത്രത്തിൽ നേടാൻ കഴിഞ്ഞത്. ബ്രസീൽ ഇതിഹാസം പെലെയുടെ റിക്കാർഡും എംബാപ്പെ മറികടന്നു. 24 വയസിനുള്ളിൽ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ (എട്ട്) എന്ന റിക്കാർഡ് ഡിം!
പെലെയും പഴങ്കഥ2018ൽ തന്റെ 19-ാം വയസിൽ ലോകകപ്പ് ഫൈനലിൽ ഉൾപ്പെടെ ഗോൾ നേടിയ എംബാപ്പെ, നാലു വർഷത്തിനിപ്പുറവും മിന്നുംഫോമിൽ തുടരുകയാണ്. ലോകകപ്പ് നോക്കൗട്ട് റൗണ്ടിൽ മാത്രം കൈലിയൻ എംബാപ്പെയ്ക്ക് അഞ്ചു ഗോളായി.
റൊണാൾഡോയ്ക്ക് നോക്കൗട്ട് റൗണ്ടിൽ ഒരു ഗോൾ പോലുമില്ല. ഈ ലോകകപ്പിലാണ് മെസി തന്റെ കരിയറിലെ ഫിഫ ലോകകപ്പ് നോക്കൗട്ട് റൗണ്ടിലെ ആദ്യ ഗോൾ നേടിയത് എന്നതും ശ്രദ്ധേയം.
ഈ മാസം 20ന് 24-ാം ജന്മദിനം ആഘോഷിക്കുന്പോൾ കൈലിയൻ എംബാപ്പെയുടെ പേരിൽ രണ്ട് ഫിഫ ലോകകപ്പ് കിരീടമുണ്ടാകുമോ? ചുരുങ്ങിയതു മൂന്നു ലോകകപ്പിൽക്കൂടി എംബാപ്പെ ഇനി കളിച്ചേക്കും. അങ്ങനെയെങ്കിൽ കൈലിയൻ എംബാപ്പെയുടെ പേരിൽ എത്ര ലോകകപ്പ് ഗോളുണ്ടാകും? പ്രവചനാതീതമാണത്!