2019ലാണ് ഫിഫ റഫറി പാനലിൽ ടെല്ലൊ എത്തിയത്. ടെല്ലൊയുടെ ആദ്യ ഫിഫ ലോകകപ്പ് ആണ്. ടെല്ലൊ നിയന്ത്രിച്ച ആദ്യ മത്സരം പോർച്ചുഗൽ x ദക്ഷിണകൊറിയ ആയിരുന്നു. അതിൽ 2-1ന് ദക്ഷിണകൊറിയ ജയിച്ചു.
എന്താണു സംഭവിക്കാൻ (ക്വാർട്ടറിൽ) പോകുന്നതെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. നിർഭാഗ്യവശാൽ ഈ ലോകകപ്പിൽ ഒരു പോർച്ചുഗീസ് റഫറി പോലും ഇല്ല. മത്സരത്തിൽ ഇനിയും തുടരുന്ന രാജ്യങ്ങളിൽനിന്നുള്ള റഫറിമാർ ഉണ്ട്. മത്സരത്തിൽ റഫറി രണ്ട് പകുതിയിലുമായി ആകെ 10 മിനിറ്റ് മാത്രമാണ് ഇഞ്ചുറി ടൈം അനുവദിച്ചത്. ചുരുങ്ങിയത് 15-20 മിനിറ്റ് എങ്കിലും ആവശ്യമായിരുന്നു - ബ്രൂണോ ഫെർണാണ്ടസ് പറഞ്ഞു.