മത്സരത്തിനുശേഷം ഇരുവരും ജേഴ്സിയും കൈമാറി. പിഎസ്ജിയിൽ എംബാപ്പെയുടെ സഹതാരമായ ഹക്കിമി, താരത്തിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരൻ കൂടിയാണെന്നാണു ഫുട്ബോൾ വൃത്തങ്ങൾ പറയുന്നത്.
ക്ലബ്ബ് മാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങൾ എംബാപ്പെ ഹക്കിമിയുമായി പങ്കുവയ്ക്കാറുണ്ട്. ലോകകപ്പിൽ ഫ്രാൻസും മൊറോക്കോയും നേർക്കുനേർ വരുമെന്നു മാസങ്ങൾക്കുമുന്പ് എംബാപ്പെ പ്രവചിച്ചിരുന്നു.