ഗ്രൂപ്പ് ഇയിൽ കോസ്റ്റാറിക്കയെ 7-0ന് തകർത്ത് വൻഹൈപ്പിൽ ലോകകപ്പ് പോരാട്ടം തുടങ്ങിയ സ്പെയിൻ രണ്ടാം മത്സരത്തിൽ ജർമനിയോട് 1-1 സമനില വഴങ്ങി. അവസാന മത്സരത്തിൽ ജപ്പാനുമുന്നിൽ (2-1) തലകുത്തി വീഴുകയും ചെയ്തു. അതിവേഗവും ശാരീരിക കരുത്തുമുള്ള മൊറോക്കോ താരങ്ങളെ പാസിംഗ് ഗെയിമിന്റെ ഉസ്താദുകളായ സ്പെയ്ൻ എങ്ങനെ നേരിടുമെന്നതിനായാണ് ആരാധകരുടെ കാത്തിരിപ്പ്.
പോർച്ചുഗൽ x സ്വിറ്റ്സർലൻഡ്, 12.30 amഗ്രൂപ്പ് എച്ചിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച പോർച്ചുഗൽ മൂന്നാം മത്സരത്തിന് ഇറങ്ങിയത് ടീമിൽ അഴിച്ചുപണി നടത്തിയായിരുന്നു. അതിന്റെ ശിക്ഷ ദക്ഷിണകൊറിയ (2-1) നൽകുകയും ചെയ്തു. എങ്കിലും ഗ്രൂപ്പ് ചാന്പ്യന്മാരായാണ് പോർച്ചുഗലിന്റെ നോക്കൗട്ട് പ്രവേശം. ഗ്രൂപ്പ് ജിയിൽ കാമറൂണിനെയും സെർബിയയെയും കീഴടക്കിയാണ് സ്വിറ്റ്സർലൻഡിന്റെ വരവ്. ബ്രസീലിനോട് മാത്രമാണ് അവർ തോൽവി അറിഞ്ഞത്.
ഈ വർഷം ഇരുടീമും നേർക്കുനേർ വരുന്നത് ഇത് മൂന്നാം തവണ. മൂന്നാം ക്വാർട്ടർ എന്ന സ്വപ്നത്തിനായാണ് പോർച്ചുഗൽ ഇറങ്ങുന്നത്. 1966, 2006 ലോകകപ്പുകളിലാണ് മുന്പ് പോർച്ചുഗൽ ക്വാർട്ടർ കണ്ടത്.