അർജന്റീനയുടെ ജയമുറപ്പിച്ച രക്ഷപ്പെടുത്തലായിരുന്നു 97-ാം മിനിറ്റിൽ ഗോളി എമിലിയാനോ മാർട്ടിനസിന്റേത്. പകരക്കാരനായി ഇറങ്ങിയ ഓസ്ട്രേലിയൻ താരം ഗരംഗ് ഗുവോളിനു
മാർട്ടിനസ് മാത്രം മുന്നിൽനിൽക്കെ ലഭിച്ച അവസരം. ഗുവോളിന്റെ ഷോട്ടിൽ ഒരു പിഴവുമുണ്ടായിരുന്നില്ല.
എന്നാൽ, മനസാന്നിധ്യം കൈവിടാതെ മാർട്ടിനസിന്റെ ഉജ്വല സേവ്. പന്ത് കൈപ്പിടിയിലൊതുക്കിയശേഷം നിലത്തു കമിഴ്ന്നുകിടന്ന മാർട്ടിനസിനെ അർജന്റീന താരങ്ങൾ പുറത്തുവീണു കിടന്ന് കെട്ടിപ്പിടിച്ച രംഗത്തിലുണ്ട് ആ രക്ഷപ്പെടുത്തലിന്റെ പ്രാധാന്യം.
ഗുവോൾ ആ ഗോൾ നേടിയിരുന്നെങ്കിലും സ്കോർ 2-2 എന്നായേനെ.