മത്സരത്തിന്റെ ശ്രദ്ധാകേന്ദ്രമാകാൻ ലാഹോസ് നടത്തുന്ന നീക്കമാണ് ഈ കാർഡ് നൽകലെന്നാണ് ആരാധകരുടെ വിമർശനം. ഫിഫ ലാഹോസിനെതിരേ ഇടപെടണമെന്നും മുൻകാല ചരിത്രം ചൂണ്ടിക്കാട്ടി അവർ ആവശ്യപ്പെടുന്നു.
എന്നാലും ഫിഫേ!ദോഹ: നെതർലൻഡ്സുമായുള്ള ക്വാർട്ടർ ഫൈനൽ മത്സരത്തിനിടെ അർജന്റീന നായകൻ ലയണൽ മെസിയും റഫറി മത്യാവു ലാഹോസും തമ്മിൽ വാഗ്വാദമുണ്ടായിരുന്നു. മത്സരശേഷവും മെസി റഫറിക്കെതിരേ ആഞ്ഞടിച്ചു. ഇതുപോലുള്ള മത്സരങ്ങളിൽ ഇത്തരം റഫറിമാരെ ഫിഫ ഉൾപ്പെടുത്തരുതെന്നായിരുന്നു മെസിയുടെ പരാമർശം. ഫിഫയുടെ നടപടിയുണ്ടായേക്കാവുന്നതിനാൽ റഫറിയെക്കുറിച്ച് കൂടുതലൊന്നും പറയുന്നില്ലെന്നും മെസി പറഞ്ഞു.
മത്യാവുവിനെതിരേ രൂക്ഷ വിമർശനവുമായി അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസും രംഗത്തെത്തി. മത്സരത്തിൽ നെതർലൻഡ്സിന് അനുകൂലമായാണു റഫറി പ്രവർച്ചിച്ചതെന്നും കഴിവുകെട്ടവനാണെന്നും മാർട്ടിനസ് മത്സരശേഷം തുറന്നടിച്ചു. ഒരു കാരണവുമില്ലാതെയാണ് റഫറി 10 മിനിറ്റ് അധികസമയം അനുവദിച്ചതെന്നും നെതർലൻഡ്സ് സ്കോർ ചെയ്യണമെന്നാണു റഫറി ആഗ്രഹിച്ചതെന്നും അദ്ദേഹം ആരോപിച്ചു.