ഇതോടെയാണ് ക്രൊയേഷ്യയുടെ വലയിൽ ഗോളുകൾ വന്നു വീണത്. 34-ാം മിനിറ്റിൽ അർജന്‍റീനയുടെ യുവതാരംഅൽവരാസ് നേടിയെടുത്ത പെനാൽറ്റി മെസി ലക്ഷ്യം കണ്ടതോടെ ക്രൊയേഷ്യയുടെ മനോവീര്യം ചോർന്നു. അവരുടെ പതനത്തിനു വഴിവെച്ചത് ഈയൊരു പെനാൽറ്റിയാണ്.
മെസിക്ക് നൂറില്‍ നൂറ്...എതിര്‍ കാപ്റ്റന്‍ ഓടി തളര്ന്നുക്രൊയേഷ്യ നായകൻ ലൂക്കാ മോഡ്രിച്ച് നനഞ്ഞപടക്കമായി. മുൻനിരയിലേക്കു പന്തെത്തിക്കാൻ കഴിയാതെ അദ്ദേഹം ഓടിത്തളർന്നു. ഒടുവിൽ 81-ാം മിനിറ്റിൽ കയറുകയും ചെയ്തു. മറുവശത്താകട്ടെ അർജന്‍റീന നായകൻ മെസി ഗോളടിച്ചും ഗോളിലേക്കു വഴിയൊരുക്കിയും ആളിക്കത്തുകയായിരുന്നു.
കഴിഞ്ഞ റഷ്യൻ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ മൂന്നു ഗോളുകൾക്കു അർജന്‍റീനയെ തോൽപ്പിച്ച ക്രൊയേഷ്യയ്ക്കു നാലുവർഷം പിന്നിടുന്പോൾ അർജന്‍റീന കൃത്യമായി പകരം വീട്ടിയിരിക്കുന്നു. രണ്ടു ഗോളുകൾ യുവതാരം അൽവാരസ്
ആണ് നേടിയത്.
മെസിയുടെ അതിസുന്ദരമായ പാസിലൂടെയായിരുന്നു അവസാന ഗോൾ പിറന്നത്. 69-ാം മിനിറ്റിൽ ത്രോയിൽ നിന്നു ലഭിച്ച പന്തുമായി കുതിച്ച മെസി വലതുകോർണറിനരികിലൂടെ മുന്നോട്ട്. പ്രതിരോധക്കാരൻ ജോസ്കോ ഗ്വാർഡിയോള മെസിയെ വിടാതെ പിന്തുടർന്നു.
ഇതിനിടയിൽ ഞൊടിയിടയിൽ മെസി നിൽക്കുന്നുവെന്നു തോന്നിപ്പിക്കും പോലെ, അടുത്ത നിമിഷം പന്തു കൈവിടാതെ മെസി ബോക്സിലേക്കു കയറുന്നു. സൂക്ഷ്മതയോടെ ക്രൊയേഷ്യൻ ഡിഫൻഡർമാരുടെ ഇടയിലൂടെ പന്ത് അൽവരാസിനു തള്ളികൊടുക്കുന്നു. അതൊന്നു പോസ്റ്റിലേക്കു തിരിച്ചുവിടേണ്ട പണിയെ അൽവാരസിനുണ്ടായിരുന്നുള്ളൂ.