ഒടുവിൽ, മത്സരശേഷവും മെസി വാൻ ഗാലിനുനേരേ ചെന്നു. സഹപരിശീലകൻ എഡ്ഗാർ ഡേവിഡ്സിനോടും മെസി കയർത്തു. സംഭവത്തിന്റെ വീഡിയോദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പോടാ, മരമണ്ടാ!പ്ലെയർ ഓഫ് ദി മാച്ചായി തെരഞ്ഞെടുക്കപ്പെട്ടത് ലയണൽ മെസിയാണ്. മത്സരശേഷം അഭിമുഖം നൽകുന്നതിടിടെ നെതർലൻഡ്സ് താരത്തോട് മെസി ചൂടാകുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. നീ എന്തുകാണാനാണ് നോക്കുന്നത്, നോക്കിനിൽക്കാതെ പോടാ, മരമണ്ടാ! എന്നർഥം വരുന്ന വാക്കുകളാണു മെസി കാമറയ്ക്കു മുന്നിൽനിൽക്കവേ പ്രയോഗിച്ചത്.
ഏതു താരത്തോടാണു മെസി ദേഷ്യപ്പെട്ടതെന്നു വ്യക്തമല്ല. എന്നാൽ നെതർലൻഡ്സിനായി ഇരട്ടഗോൾ നേടിയ വൗത്ത് വെർഗോസ്റ്റിനോടായിരുന്നു മെസിയുടെ ചൂടാകലെന്നാണു സൂചന. മത്സരത്തിൽ മെസി ഒരു ഗോൾ നേടുകയും ഒന്നിനു വഴിയൊരുക്കുകയും ചെയ്തിരുന്നു.