യൂസേബിയോയ്ക്ക് ഒപ്പം2002ൽ ജർമനിയുടെ മിറോസ്ലാവ് ക്ലോസെയ്ക്കുശേഷം സ്റ്റാർട്ടിംഗ് ഇലവനിൽ ഇറങ്ങിയ ആദ്യ ലോകകപ്പ് മത്സരത്തിൽ ഹാട്രിക് നേടുന്ന കളിക്കാരനായി ഗോണ്‍സാലോ റാമോസ്. ഹാട്രിക് നേടിയതിനൊപ്പം റാമോസ് ഒരു ഗോളിന് അസിസ്റ്റും നടത്തി.
1994നുശേഷം ലോകകപ്പിൽ ഒരു മത്സരത്തിൽ നാലു ഗോളിൽ പങ്കാളിയാകുന്ന ആദ്യ താരമായി ഈ പോർച്ചുഗൽ സ്ട്രൈക്കർ. 1994ൽ കാമറൂണിനെതിരേ റഷ്യയുടെ ഒലെഗ് സാലെങ്കോ ആറു ഗോളിൽ പങ്കാളിയായിരുന്നു. സാലെങ്കോ പിന്നീട് റഷ്യക്കായി കളത്തിൽ ഇറങ്ങിയിട്ടില്ലെന്നതും ചരിത്രം.
പോർച്ചുഗൽ ഇതിഹാസം യൂസേബിയോയ്ക്കൊപ്പവും റാമോസ് എത്തി. ഒരു ലോകകപ്പ് മത്സരത്തിൽ നാലു ഗോൾ പങ്കാളിത്തമുള്ള ഏക പോർച്ചുഗൽ താരമായിരുന്നു യൂസേബിയോ. 1966 ലോകകപ്പിൽ നോർത്ത് കൊറിയയ്ക്കെതിരേ യൂസേബിയോ നാലു ഗോൾ നേടിയിരുന്നു.