എംബാപ്പെയെ പൂട്ടിയാലും എതിർ ഗോൾമുഖത്ത് നാശം വിതയ്ക്കാന്‍ ശേഷിയുള്ളവര്‍ ധാരാളം. അന്‍റോയ്ൻ ഗ്രീസ്മാനും ഒളിവർ ജിറൂവും ഡെംബെലെയും കളംനിറയും. ആഴവും വൈവിധ്യവുമുള്ള പ്രതിരോധമാണ് മൊറോക്കോയുടെ സവിശേഷത.
അഷ്റഫ് ഹക്കീമിയും നയേഫ് അഗുയേർദും കാവൽനിൽക്കുന്ന പ്രതിരോധകോട്ടയിൽ കയറുക എളുപ്പമല്ല. കയറിയാൽത്തന്നെ ഗോൾകീപ്പർ യാസിൻ ബോണോ അമാനുഷികനായി നിലകൊള്ളുന്നു.