കുടിയേറ്റ ടീംയൂറോപ്പിൽ ഏറ്റവും അധികം കുടിയേറിയിരിക്കുന്നത് മൊറോക്കൻ ജനതയാണ്. യൂറോപ്പിലെ വിവിധ രാജ്യങ്ങളിലായി 50 ലക്ഷത്തിൽ അധികം മൊറോക്കൻ ജനത കുടിയേറിയിട്ടുണ്ട് എന്നതാണ് കണക്ക്. കുടിയേറിയെന്നുവച്ച് വേരു മുറിക്കുന്ന ശീലം മൊറോക്കോയ്ക്ക് ഇല്ലെന്നതും വാസ്തവം.
ഖത്തർ ലോകകപ്പിൽ കളിക്കുന്ന മൊറോക്കൻ സംഘത്തിലെ 14 പേർ ബെൽജിയം, ഫ്രാൻസ്, ജർമനി, ഇറ്റലി, നെതർലൻഡ്സ്, സ്പെയിൻ, കാനഡ തുടങ്ങിയ രാജ്യങ്ങളിലാണ് ജനിച്ചത്. യൂറോപ്പിൽ കുടിയേറിയ മൊറോക്കൻ വംശക്കാരിലെ 18നും 35നും ഇടയിലുള്ള യുവജനങ്ങളിൽ 61 ശതമാനംപേരും എല്ലാവർഷവും തങ്ങളുടെ മാതൃരാജ്യം സന്ദർശിക്കാറുണ്ടെന്നതും മറ്റൊരു യാഥാർഥ്യം.
അതുകൊണ്ടുതന്നെയാണ് വിദേശരാജ്യത്തു ജനിച്ചു വളർന്നാലും അവർ മൊറോക്കോയ്ക്കായി ലോകകപ്പിൽ കളിക്കുന്നത്. 1998 ഫ്രാൻസ് ലോകകപ്പിലാണ് വിദേശത്ത് ജനിച്ച കളിക്കാരെ മൊറോക്കോ ടീമിൽ ഉൾപ്പെടുത്താൻ തുടങ്ങിയത്.