നീല, ബ്രൗണ്‍, മഞ്ഞ, വെള്ള, ചുവപ്പ് നിറങ്ങളായിരുന്നു അൽ റിഹ്ലയിൽ കൂടുതലും. എന്നാൽ, അൽ ഹിൽമ് സ്വർണനിറത്തിലാണ്. ബ്രൗണ്‍, ചുവപ്പ്, കറുപ്പ് നിറങ്ങളും അൽ ഹിൽമ് പന്തിൽ ഉണ്ട്. ഗ്രൂപ്പ് ഘട്ടം, പ്രീക്വാർട്ടർ, ക്വാർട്ടർ ഫൈനൽ ഉൾപ്പെടെ ഇതുവരെ പൂർത്തിയായ 56 മത്സരങ്ങളിൽ അൽ റിഹ്ല പന്താണ് ഉപയോഗിച്ചത്.
പന്തിനുള്ളിൽ സ്ഥാപിച്ച ഐഎംയു സെൻസർ വഴി ഡേറ്റകൾ വീഡിയോ മാച്ച് ഒഫീഷലുകൾക്ക് കൈമാറുകയും ഏറ്റവും വേഗത്തിൽ തീരുമാനമെടുക്കാൻ സാധിക്കുന്നതുമാണ് ഈ ലോകകപ്പിലെ സാങ്കേതികവിദ്യ. അൽ റിഹ്ലയിലെ സാങ്കേതികവിദ്യകൾ എല്ലാം അൽ ഹിൽമിലും ഉണ്ട്.