ലോകത്തിലെ ഏറ്റവും മികച്ച സെന്റർ ഡിഫെൻഡർ എന്ന പേരെടുത്തുകഴിഞ്ഞ മുഖംമൂടിധാരിയായ ജോസ്കോ ഗവാർഡിയോൾ, ആക്രമണത്തിന്റെ പുതിയ മുഖമായ മാർക്കൊ ലിവാജ, പെനൽറ്റി തടയുന്ന ഗോളിയായ ഡൊമിനിക് ലിവകോവിച്ച് എന്നിവരാണ് ചെക്കേർഡിന്റെ നെക്സ്റ്റ് ജെനറേഷൻ.
കാനറി ഫോക്കസ്വർഷങ്ങൾക്കുശേഷം കാനറികൾക്ക് ആക്രമണത്തിനായി നിരവധി കുന്തമുനകളുള്ള ലോകകപ്പാണിത്. 1982നു ശേഷം ഇത്രയും ആക്രമണ ഓപ്ഷൻസ് ബ്രസീൽ ടീമിൽ ഇതാദ്യമാണെന്നുപറയുന്നവരുമുണ്ട്. ദക്ഷിണകൊറിയയ്ക്ക് എതിരായ പ്രീക്വാർട്ടറിന്റെ ആദ്യ പകുതി അതിന്റെ സൂചകമായിരുന്നു.
റൊണാൾഡോ ബൂട്ട് അഴിച്ച ശേഷം ഒരു യഥാർഥ ഒന്പതാം നന്പറിനെ ബ്രസീലിനു റിച്ചാർലിസണിലൂടെ ലഭിച്ചതും ലോകം കണ്ടു. ഗോൾ നേടിയശേഷം മുഖ്യപരിശീലകൻ ടിറ്റെയെക്കൊണ്ടു പോലും പീജിയൻ ഡാൻസ് കളിപ്പിച്ചു റിച്ചാർലിസണ്. വിനീഷ്യസ് ജൂണിയർ, റാഫീഞ്ഞ എന്നിവരും ആക്രമണത്തിനായി നെയ്മറിനൊപ്പം അണിനിരക്കുന്നതോടെ കാനറികൾ വേറെ ലെവൽ ആകും.