അതിൽ മൂന്നു ജയം ഫ്രാൻസ് സ്വന്തമാക്കിയപ്പോൾ രണ്ടു മത്സരം സമനിലയിൽ കലാശിച്ചു. 2007 ലാണ് അവസാനമായി ഇരുടീമും ഏറ്റുമുട്ടിയത്. അന്ന് 2-2 സമനിലയായിരുന്നു ഫലം.
ഫ്രാൻസ് ലോകകപ്പ് സെമിയിൽ പ്രവേശിക്കുന്നത് ഇത് ഏഴാം തവണ. ആദ്യ മൂന്ന് പ്രാവശ്യവും (1958, 1982, 1986) സെമിയിൽ പരാജയപ്പെട്ട ഫ്രാൻസ് അവസാനം കളിച്ച മൂന്ന് സെമിയിലും (1998, 2006, 2018) ജയം സ്വന്തമാക്കി.