എന്നാല്‍ എളുപ്പമല്ല കാര്യങ്ങള്‍. പ്രതിരോധം, മധ്യനിര, മുന്നേറ്റം...ഈ ലോകകപ്പില്‍ സമ്പുര്‍ണ ആധിപത്യം പുലര്‍ത്തി കളിക്കുന്നവരാണ് ഫ്രാന്‍സുകാര്‍. നിലവിലെ ചാമ്പ്യന്‍മാര്‍. പക്ഷെ കണക്കുകളില്‍ അല്‍പം മുന്‍തൂക്കം മെസിപടയ്ക്കുണ്ട്. കഴിഞ്ഞ 12 മല്‍സരങ്ങളില്‍ ഈ ടീമുകള്‍ മുഖാമുഖം വന്നപ്പോള്‍ ആറു തവണ വിജയം അര്‍ജന്‍റീനയ്ക്കൊപ്പം നിന്നു. മൂന്നുതവണ ഫ്രാന്‍സിനൊപ്പവും. മൂന്നുമല്‍സരങ്ങള്‍ സമനിലയിലും.
പക്ഷെ കണക്കുകളില്‍ കാര്യമില്ല. ലോകകപ്പാണ്. വമ്പ് കാണിക്കേണ്ടത് ഇവിടെയാണ്... അതുകൊണ്ടുതന്നെയാണ് ഇന്നലെ മത്സരശേഷം അര്‍ജന്‍റീനയെനേരിടാന്‍ പൂര്‍ണമായും സജ്ജരാണെന്ന് ഫ്രാന്‍സ് ടീം കോച്ചും താരങ്ങളും പറഞ്ഞത്.