സമനില ഗോൾ നേടിയശേഷം ഇംഗ്ലണ്ട് പ്രതിരോധം ശക്തമാക്കിയപ്പോൾ വിംഗുകളിലെത്തി ബോക്സിലേക്കു ക്രോസ് നൽകുന്ന റോൾ ഗ്രീസ്മൻ ഏറ്റെടുത്തു. ജിറൂദിന്റെ വിജയഗോളിനു പിന്നിലെ പിൻപോയിന്റ് ക്രോസ് വന്നതും ഗ്രീസ്മന്റെ ബൂട്ടിൽനിന്നായിരുന്നു.
ഇംഗ്ലീഷ് താരങ്ങളെ ഒന്നിൽനിന്നു മറ്റൊന്നിലേക്ക് ഒട്ടിച്ചുനിർത്തുന്ന സൂപ്പർ ഗ്ലു; ആ റോളിൽ തിളങ്ങിയ ഗ്രീസ്മനു കൊടുക്കണം ഫ്രഞ്ച് വിജയത്തിന്റെ വലിയൊരുപങ്ക് ക്രെഡിറ്റും.