കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ മൊറോക്കോയോട് എതിരില്ലാത്ത ഒരു ഗോളിനായിരുന്നു പോർച്ചുഗലിന്റെ തോൽവി. മത്സരശേഷം കരഞ്ഞുകൊണ്ടാണു റൊണാൾഡോ മൈതാനം വിട്ടത്. നേരത്തേ, സ്വിറ്റ്സർലൻഡിനെതിരായ പ്രീ ക്വാർട്ടർ മത്സരത്തിലും റൊണാൾഡോയെ ആദ്യ ഇലവനിൽ ഇറക്കിയിരുന്നില്ല.