പ്രതിരോധക്കോട്ടലോകകപ്പിൽ തോൽവിയറിയാതെ, എതിരാളിയിൽനിന്നു ഗോൾ വഴങ്ങാതെയാണ് മൊറോക്കോ സെമിവരെ എത്തിയത്. സെമിഫൈനലിൽ എത്തുന്നതുവെര വഴങ്ങിയത് ഒരേയൊരു ഗോൾ മാത്രം; അതും കാനഡയ്ക്കെതിരേ ഒരു സെൽഫ് ഗോൾ.
മൊറോക്കോയുടെ ലോകകപ്പ് സ്വപ്നങ്ങൾ സെമി ഫൈനലിൽ അവസാനിച്ചു. ഇനി നാളെ നടക്കുന്ന ലൂസേഴ്സ് ഫൈനൽ. കഥ അവസാനിക്കുന്നില്ല. ഖത്തറിൽ മൊറോക്കൻ ജേഴ്സിയണിഞ്ഞ ഒരോ താരവും അഭിമാനത്തോടെ തല ഉയർത്തിത്തന്നെയാണു നാട്ടിലേക്കു മടങ്ങുന്നത്; തിരിച്ചുവരുമെന്ന ഉറപ്പോടെ.