തികഞ്ഞ ഫുട്ബോൾ നിരീക്ഷകരും കടുത്ത ബ്രസീലിയൻ ആരാധകരുമാണെങ്കിലും ആഫ്രിക്കൻ രാജ്യമായ മെറോക്കോ സെമിയിൽ എത്തിയതിന്റെ സന്തോഷം ഇവരിലുണ്ട്. നേരിട്ട് കളികാണണം എന്ന ഇവരുടെ ആഗ്രഹം മാത്രം ഇതുവരെ സഫലമായില്ല. നിരവധി സ്വപ്നങ്ങളും പേറി നടക്കുന്ന ഇരുവരും എപ്പോഴെങ്കിലും നേരിട്ട് കളി കാണാൻ സാധിക്കും എന്നുള്ള ആഗ്രഹം ബാക്കിയാക്കി സ്വദേശങ്ങളിലേക്ക് മടങ്ങുകയാണ്.
അടുത്തുള്ള വീടുകളിലും ടിവി ഷോറൂമുകളിലും ഒക്കെയായി കളി കണ്ടു നടന്ന എത്രയോപേർ ഖത്തറിലെ ലോകകപ്പ് നേരിട്ട് കണ്ടു. തണുപ്പ് നിറഞ്ഞ ഖത്തറിന്റെ രാവുകളിൽ ആരാധന ഹൃദയങ്ങൾ കൂടുതൽ മരവിച്ചു പോയ ദിനങ്ങളായിരുന്നു കഴിഞ്ഞുപോയത്. ബ്രസീൽ, സ്പെയിൻ, പോർച്ചുഗൽ, ജർമനി അങ്ങനെ കാൽപ്പന്ത് ലോകത്തിലെ അതികായകർ ഓരോന്നോരോന്നായി അറേബ്യൻ മണ്ണിൽ നിന്നും പിൻവാങ്ങി. ഖത്തറിന്റെ പ്രകൃതി പോലും മഴനീർത്തുള്ളികൾ പൊഴിച്ചു...