പ്രീക്വാർട്ടറിൽ യുഎസ്എയെ തോൽപ്പിച്ചശേഷം ഡെൻസിൽ ഡംഫ്രിസിന് വാൻഗാൽ മുത്തം നൽകിയതും ശ്രദ്ധേയം. നെതർലൻഡ്സിന്റെ 3-1ന് ജയത്തിൽ ഒരു ഗോൾ നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തത് ഡംഫ്രിസ് ആയിരുന്നു. മത്സരശേഷം നടന്ന പ്രസ്കോണ്ഫറൻസിൽ ഡംഫ്രിസിനെ മുക്തകണ്ഠം പ്രശംസിക്കാനും വാൻഗാൽ മറന്നില്ല.
പ്രീക്വാർട്ടറിൽ അർജന്റീനയാണ് നെതർലൻഡ്സിന്റെ എതിരാളി. ഇന്ത്യൻ സമയം വെള്ളി അർധരാത്രി 12.30നാണ് അർജന്റീന x നെതർലൻഡ്സ് ക്വാർട്ടർ.