ഇംഗ്ലണ്ട് x ഫ്രാൻസ്: ഈ ലോകകപ്പിലെ വന്പന്മാരുടെ പോരാട്ടത്തിനാണ് ഇന്ത്യൻ സമയം ഞായർ പുലർച്ചെ 12.30ന് കിക്കോഫ് നടക്കുക. പ്രീക്വാർട്ടറിൽ 3-1ന് പോളണ്ടിനെ കീഴടക്കിയാണ് നിലവിലെ ചാന്പ്യന്മാരായ ഫ്രാൻസിന്റെ വരവ്. 3-0ന് സെനഗലിനെ തോൽപ്പിച്ചാണ് ഇംഗ്ലണ്ട് ക്വാർട്ടർ ടിക്കറ്റ് കരസ്ഥമാക്കിയത്.
ഫിഫ ലോകകപ്പ് ചരിത്രത്തിൽ രണ്ട് തവണ ഇരുടീമും രണ്ട് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. രണ്ടിലും ഇംഗ്ലണ്ടിനായിരുന്നു ജയം. 1966ൽ ഇംഗ്ലണ്ട് ചാന്പ്യന്മാരായപ്പോൾ ഗ്രൂപ്പ് ഘട്ടത്തിലും, 1982ലുമായിരുന്നു ഇരുടീമും നേർക്കുനേർ ഇറങ്ങിയത്.