ഇന്നലെ ലുസൈൽ സ്റ്റേഡിയത്തിൽ കരുത്തരായ ക്രൊയേഷ്യയുടെ വലയിലേക്കു രണ്ടുവട്ടമാണ് അൽവാരസ് നിറയൊഴിച്ചത്. ക്രൊയേഷ്യക്കെതിരേ അർജന്റീന നേടിയ മൂന്നു ഗോളിനു പിന്നിലും അൽവാരസുണ്ടായിരുന്നു.
2018ലാണ് റിവർപ്ലേറ്റിൽ അൽവാരസ് അരങ്ങേറ്റം കുറിക്കുന്നത്. 2021ൽ അർജന്റീന സീനിയർ ടീമിനായി അരങ്ങേറി. ഈ വർഷം മാഞ്ചസ്റ്റർ സിറ്റിയിലേക്കു കൂടുമാറി. ഖത്തർ ലോകകപ്പിലെ ഗോൾനേട്ടക്കാരിൽ മൂന്നാമതാണ് അൽവാരസ്; അതും എംബാപ്പെയ്ക്കും മെസിക്കും മാത്രം പിന്നില്‍.