ബൈ, ​​​​​ബൈ... മോ​​​​​ഡ്രി​​​​​ച്ച്
ബൈ, ​​​​​ബൈ... മോ​​​​​ഡ്രി​​​​​ച്ച്
ഫി​​​​​ഫ ലോ​​​​​ക​​​​​ക​​​​​പ്പ് ഫു​​​​​ട്ബോ​​​​​ൾ ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ൽ നാ​​​​​ളെമു​​​​​ത​​​​​ൽ ലൂ​​​​​ക്ക മോ​​​​​ഡ്രി​​​​​ച്ച് എ​​​​​ന്ന ക​​​​​ളി​​​​​ക്കാ​​​​​ര​​​​​ൻ ഉ​​​​​ണ്ടാ​​​​​കി​​​​​ല്ല. 37കാ​​​​​ര​​​​​നാ​​​​​യ മോ​​​​​ഡ്രി​​​​​ച്ചി​​​​​ന്‍റെ അ​​​​​വ​​​​​സാ​​​​​ന ലോ​​​​​ക​​​​​ക​​​​​പ്പ് മ​​​​​ത്സ​​​​​രം ഇ​​​​​ന്ന് ഖ​​​​​ലീ​​​​​ഫ ഇ​​​​​ന്‍റ​​​​​ർ​​​​​നാ​​​​​ഷ​​​​​ണ​​​​​ൽ സ്റ്റേ​​​​​ഡി​​​​​യ​​​​​ത്തി​​​​​ൽ അ​​​​​ര​​​​​ങ്ങേ​​​​​റും.

2022 ഖ​​​​​ത്ത​​​​​ർ ലോ​​​​​ക​​​​​ക​​​​​പ്പ് ലൂ​​​​​സേ​​​​​ഴ്സ് ഫൈ​​​​​ന​​​​​ലി​​​​​ൽ ഇ​​​​​ന്ത്യ​​​​​ൻ സ​​​​​മ​​​​​യം ഇ​​​​​ന്ന് രാ​​​​​ത്രി 8.30ന് ​​​​​ക്രൊ​​​​​യേ​​​​​ഷ്യ​​​​​യും മൊ​​​​​റോ​​​​​ക്കോ​​​​​യും ഏ​​​​​റ്റു​​​​​മു​​​​​ട്ടും. മൂ​​​​​ന്നാം സ്ഥാ​​​​​ന പോ​​​​​രാ​​​​​ട്ടം എ​​​​​ന്ന​​​​​തി​​​​​നേ​​​​​ക്കാ​​​​​ൾ മോ​​​​​ഡ്രി​​​​​ച്ചി​​​​​ന്‍റെ അ​​​​​വ​​​​​സാ​​​​​ന ലോ​​​​​ക​​​​​ക​​​​​പ്പ് മ​​​​​ത്സ​​​​​രം എ​​​​​ന്ന​​​​​തു​​​​​കൊ​​​​​ണ്ട് ശ്ര​​​​​ദ്ധേ​​​​​യ​​​​​മാ​​​​​ണീ മ​​​​​ത്സ​​​​​രം.

അ​​​​​പൂ​​​​​ർ​​​​​വ സ​​​​​ഹോ​​​​​ദ​​​​​ര​​​​​ങ്ങ​​​​​ൾ

ഇ​​​​​രുടീ​​​​​മും ഗ്രൂ​​​​​പ്പ് ഘ​​​​​ട്ട​​​​​ത്തി​​​​​ൽ നേ​​​​​ർ​​​​​ക്കു​​​​​നേ​​​​​ർ ഇ​​​​​റ​​​​​ങ്ങി​​​​​യി​​​​​രു​​​​​ന്നു. ഗ്രൂ​​​​​പ്പ് എ​​​​​ഫി​​​​​ൽ ഇ​​​​​രുടീ​​​​​മി​​​​​ന്‍റെ​​​​​യും ആ​​​​​ദ്യമ​​​​​ത്സ​​​​​ര​​​​​മാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ത്. ഗോ​​​​​ൾ​​ര​​​​​ഹി​​​​​ത സ​​​​​മ​​​​​നി​​​​​ല​​​​​യാ​​​​​യി​​​​​രു​​​​​ന്നു ഫ​​​​​ലം. ഖ​​​​​ത്ത​​​​​ർ ലോ​​​​​ക​​​​​ക​​​​​പ്പ് ഇ​​​​​രുടീ​​​​​മും ആ​​​​​രം​​​​​ഭി​​​​​ച്ച​​​​​തും ഇ​​​​​ന്ന് അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​തും പ​​​​​ര​​​​​സ്പ​​​​​രം നേ​​​​​രി​​​​​ട്ടാ​​​​​ണെ​​​​​ന്ന​​​​​ത് അ​​​​​പൂ​​​​​ർ​​​​​വ​​​​​ത​​​​​യാ​​​​​ണ്.


ഫി​​​​​ഫ ലോ​​​​​ക​​​​​ക​​​​​പ്പ് ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ൽ സെ​​​​​മി​​​​​യി​​​​​ലെത്തി​​​​​യ ആ​​​​​ദ്യ ആ​​​​​ഫ്രി​​​​​ക്ക​​​​​ൻ രാ​​​​​ജ്യ​​​​​മാ​​​​​ണ് മൊ​​​​​റോ​​​​​ക്കോ. മൂ​​​​​ന്നാം സ്ഥാ​​​​​ന​​​​​ത്ത് ഫി​​​​​നി​​​​​ഷ് ചെ​​​​​യ്യാ​​​​​നു​​​​​ള്ള ത​​​​​യാ​​​​​റെ​​​​​ടു​​​​​പ്പി​​​​​ലാ​​​​​ണ് ഹ​​​​​ക്കിം സീ​​​​​യെ​​​​​ച്ചും അ​​​​​ക്രാ​​​​​ഫ് ഹ​​​​​ക്കീ​​​​​മി​​​​​യു​​​​​മെ​​​​​ല്ലാം അ​​​​​ണി​​​​​നി​​​​​ര​​​​​ക്കു​​​​​ന്ന മൊ​​​​​റോ​​​​​ക്കോ. സെ​​​​​മി​​​​​യി​​​​​ൽ അ​​​​​ർ​​​​​ജ​​​​​ന്‍റീ​​​​​ന​​​​​യോ​​​​​ട് 3-0നാ​​​​​ണ് ക്രൊ​​​​​യേ​​​​​ഷ്യ പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ട​​​​​ത്. ഫ്രാ​​​​​ൻ​​​​​സി​​​​​നോ​​​​​ട് 2-0ന് ​​​​​ആ​​​​​യി​​​​​രു​​​​​ന്നു മൊ​​​​​റോ​​​​​ക്കോ​​​​​യു​​​​​ടെ സെ​​​​​മിഫൈ​​​​​ന​​​​​ൽ തോ​​​​​ൽ​​​​​വി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.