അർജന്റീന പ്രസിംഗ് ഗെയിമുമായി മുന്നോട്ടു പോയതോടെ ക്രൊയേഷ്യൻ മധ്യനിരയിലെ കളിമെനയൽ നിലച്ചു. ആദ്യഗോൾ വീണ് അഞ്ചു മിനിറ്റിനുള്ളിൽ അൽവാരസിലൂടെ അർജന്റീന വീണ്ടും ലീഡെടുത്തതോടെ ക്രൊയേഷ്യ വിറച്ചു.
ഓരോ മത്സരംകഴിയുംതോറും മെച്ചപ്പെട്ടുവരുന്ന ഡി പോളിന്റെ പ്രകടനം എടുത്തുപറയണം. മധ്യനിരയിൽനിന്ന് ബോക്സിലേക്കുള്ള അർജന്റീനയുടെ ഒഴുക്കിന്റെ വേഗം ഡി പോളിനെ വലിയൊരുപരിധിവരെ ആശ്രയിക്കുന്നുണ്ട്.
തന്ത്രം പാളിമെസിയൊഴികെ അർജന്റീന നിരയിൽ പ്രതിഭകളില്ലെന്ന അമിത ആത്മവിശ്വാസത്തിൽ തന്ത്രമൊരുക്കിയ ക്രൊയേഷ്യക്കു കിട്ടിയ കനത്ത പ്രഹരമാണ് ലോകകപ്പ് സെമിയിലെ തോല്‍വി.
മെസിയിലേക്കും മെസിയിൽനിന്നുമുള്ള ബോൾ സപ്ലെ ഇല്ലാതാക്കാൻ അവർ ശ്രമിച്ചപ്പോൾ, മിഡ്ഫീൽഡിൽ രൂപപ്പെട്ട സ്പേസ് കൃത്യമായി ഉപയോഗപ്പെടുത്താൻ അർജന്റീന താരങ്ങൾക്കായി. ഇതോടെ ക്രൊയേഷ്യക്കു വഴി തുറന്നുകിട്ടി; ഖത്തർ ലോകകപ്പിൽനിന്നു പുറത്തേക്കുള്ള വഴി.