ഗ്രീസ്മാൻ x ഡിപോൾഖത്തർ ലോകകപ്പിലെ ഏറ്റവും മികച്ച രണ്ട് മധ്യനിരക്കാർ തമ്മിലുള്ള ഏറ്റുമുട്ടൽകൂടിയാകും ഞായറാഴ്ച ഇന്ത്യൻ സമയം രാത്രി 8.30ന് അരങ്ങേറുന്ന അർജന്റീന x ഫ്രാൻസ് ഫൈനൽ. ഫ്രാൻസിന്റെ മധ്യനിര നിയന്ത്രിക്കുന്ന ആൻത്വാൻ ഗ്രീസ്മാനും അർജന്റീനയുടെ മധ്യനിരയിലെ സിരാകേന്ദ്രമായ ഡി പോളും തമ്മിലുള്ള നേരിട്ടേറ്റുമുട്ടലിനാണ് കളമൊരുങ്ങിയിരിക്കുന്നത്.
കളത്തിൽ മെസിയെ തൊട്ടാൽ ഡി പോളിന്റെ രക്തം തിളയ്ക്കുമെന്നതും മറ്റൊരു വാസ്തവം. 2022 സെപ്റ്റംബറിൽ ഹോണ്ടുറാസ് താരം മെസിയെ തോളുകൊണ്ട് ഇടിച്ചു വീഴ്ത്തിയപ്പോൾ ആദ്യം ഓടിയെത്തിയതും എതിർ ടീമുകളോട് തട്ടിക്കയറിയതും ഡി പോൾ ആയിരുന്നു.