ന്യൂഡൽഹി: ബാങ്കിംഗ് നിയമ (ഭേദഗതി) ചട്ടം, 2025ലെ നോമിനേഷൻ സൗകര്യങ്ങളുമായി ബന്ധപ്പെട്ട പ്രധാന വ്യവസ്ഥകൾ 2025 നവംബർ 1 മുതൽ പ്രാബല്യത്തിൽ വരും. അടുത്ത മാസം മുതൽ ഒരു ബാങ്ക് ഉപഭോക്താവിന് അവരുടെ അക്കൗണ്ടിലേക്ക് നാല് നോമിനികളെ വരെ തെരഞ്ഞെടുക്കാമെന്ന് ധനകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു.
നിക്ഷേപകർക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് നോമിനേഷൻ നടത്താനുള്ള സൗകര്യം നൽകുന്നതിലൂടെ ബാങ്കിംഗ് സംവിധാനത്തിലുടനീളം ക്ലെയിം സെറ്റിൽമെന്റിൽ ഏകീകൃതതയും കാര്യക്ഷമതയും ഉറപ്പാക്കുന്നതിനാണ് ഈ നീക്കം.
2025 ഏപ്രിൽ 15ന് ബാങ്കിംഗ് നിയമ (ഭേദഗതി) ചട്ടം 2025 വിജ്ഞാപനം ചെയ്യപ്പെട്ടു. അതിൽ അഞ്ച് നിയമനിർമാണങ്ങളിലായി 19 ഭേദഗതികൾ ഉൾപ്പെടുന്നു - റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിയമം, 1934, ബാങ്കിംഗ് റെഗുലേഷൻ നിയമം 1949, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിയമം 1955, ബാങ്കിംഗ് കന്പനികൾ (അക്വിസിഷൻ ആൻഡ് ട്രാൻസ്ഫർ ഓഫ് അണ്ടർടേക്കിംഗ്സ്) നിയമം 1970, 1980.
പുതിയ ഭേദഗതികൾ പ്രകാരം, ബാങ്കിംഗ്
താഴെപ്പറയുന്ന മാറ്റങ്ങൾക്ക് വിധേയമാകും
നിയമത്തിന്റെ ലക്ഷ്യം
ബാങ്കിംഗ് നിയമ (ഭേദഗതി) ചട്ടം, 2025 ബാങ്കിംഗ് മേഖലയിലെ ഭരണ നിലവാരം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ്. നിക്ഷേപക സംരക്ഷണം വർധിപ്പിക്കുക, പൊതുമേഖലാ ബാങ്കുകളിലെ ഓഡിറ്റ് നിലവാരം മെച്ചപ്പെടുത്തുക, മെച്ചപ്പെടുത്തിയ നോമിനേഷൻ സൗകര്യങ്ങളിലൂടെ ഉപഭോക്തൃ സൗകര്യം പ്രോത്സാഹിപ്പിക്കുക തുടങ്ങിയവ നിയമഭേദഗതിയുടെ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു. സഹകരണ ബാങ്കുകളിലെ ഡയറക്ടർമാരുടെ കാലാവധി യുക്തിസഹമാക്കാനുള്ള വ്യവസ്ഥകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.