വ​ര​ന്ത​ര​പ്പി​ള്ളി വ​ട​ക്കു​മു​റി​യി​ല്‍ റോ​ഡും തോ​ടും ഇ​ടി​ഞ്ഞു
Wednesday, July 3, 2024 1:18 AM IST
വ​ര​ന്ത​ര​പ്പി​ള്ളി: വ​ട​ക്കു​മു​റി​യി​ല്‍ റോ​ഡും തോ​ടി​ന്‍റെ വ​ശ​വും ഇ​ടി​ഞ്ഞു. വ​ട​ക്കു​മു​റി​യി​ല്‍​നി​ന്ന് വേ​ലൂ​പ്പാ​ടം മ​ഠം ഭാ​ഗ​ത്തേ​ക്കു പോ​കു​ന്ന റോ​ഡി​ലെ പാ​ലാ​മ്പ്ര തോ​ടി​നോ​ടു ചേ​ര്‍​ന്നാ​ണ് റോ​ഡ് ഇ​ടി​ഞ്ഞ​ത്. തോ​ടി​ന്‍റെ ക​രി​ങ്ക​ല്‍ സം​ര​ക്ഷ​ണ​ഭി​ത്തി​യും ഇ​ടി​ഞ്ഞ നി​ല​യി​ലാ​ണ്.

റോ​ഡ് ഇ​ടി​ഞ്ഞ​തോ​ടെ വാ​ഹ​ന​ങ്ങ​ള്‍​ക്കു ക​ട​ന്നു​പോ​കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​യി. വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ള്‍​പ്പ​ടെ നി​ര​വ​ധി പേ​രാ​ണ് ഈ ​വ​ഴി​യെ ആ​ശ്ര​യി​ക്കു​ന്ന​ത്. എ​ത്ര​യും വേ​ഗം റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്നു പി​ഡി​പി പു​തു​ക്കാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.