മാ​ലി​ന്യ​സം​സ്ക​ര​ണം; കൊ​ര​ട്ടി പ​ഞ്ചാ​യ​ത്തി​നു പു​ര​സ്കാ​രം
Tuesday, July 2, 2024 1:17 AM IST
കൊ​ര​ട്ടി: മാ​ലി​ന്യ​മു​ക്ത കേ​ര​ളം, ന​വ​കേ​ര​ളം കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി തൃ​ശൂ​ർ ജി​ല്ല​യി​ൽ മി​ക​ച്ച മാ​ലി​ന്യസം​സ്ക​ര​ണ പ്ര​വ​ർ​ത്ത​ന​ത്തി​നു കൊ​ര​ട്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നു പു​ര​സ്കാ​രം. മറ്റത്തൂർ ഗ്രാമപഞ്ചായത്തിനാണ് രണ്ടാം സ്ഥാനം.

ജി​ല്ല​യി​ൽ മാ​ലി​ന്യ സം​സ്ക​ര​ണ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഗ്രേ​ഡിം​ഗ് അ​ടി​സ്ഥാ​ന​ത്തി​ൽ മി​ക​ച്ച പോ​യി​ന്‍റിലൂ​ടെ​യാ​ണ് കൊ​ര​ട്ടി ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്. ഹ​രി​തക​ർ​മസേ​ന​യു​ടെ പ്ര​വ​ർ​ത്ത​നം, എംസിഎ​ഫ് സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​നം, മി​നി എംസിഎ​ഫ്, ബോ​ട്ടി​ൽ ബൂ​ത്തു​ക​ൾ, ടേ​ക്ക് എ ​ബ്രേ​ക്ക് പ​ദ്ധ​തി, ഹ​രി​ത​ക​ർ​മസേ​ന​യു​ടെ മാ​സവ​രു​മാ​നം തു​ട​ങ്ങി​യ​വ പ​രി​ശോ​ധി​ച്ചാ​യി​രു​ന്നു ഗ്രേ​ഡിം​ഗ് നി​ശ്ച​യി​ച്ച​ത്.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​നി ഷാ​ജി, വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ഡ്വ. കെ.​ആ​ർ. സു​മേ​ഷ് എ​ന്നി​വ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് വി.​എ​സ്. പ്രി​ൻ​സി​ൽനി​ന്നും പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി.

ജി​ല്ലാ ജോ​യി​ന്‍റ്് ഡ​യ​റ​ക്ട​ർ പി.​എം. ഷ​ഫീ​ഖ്, എഡി​എം എം. ​മു​ര​ളീ​ധ​ര​ൻ, ജി​ല്ല ആ​സൂ​ത്ര​ണസ​മി​തി അം​ഗം എം.​എ​ൻ.​ സു​ധാ​ക​ര​ൻ, ജി​ല്ല ആ​സൂ​ത്ര​ണ സ​മി​തി ഫെ​സി​ലി​റ്റേ​റ്റ​ർ അ​നൂ​പ് കി​ഷോ​ർ എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.