കാ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ച് യു​വ​തി മ​രി​ച്ചു
Wednesday, July 3, 2024 10:53 PM IST
വി​യ്യൂ​ർ: പാ​ടൂ​ക്കാ​ട് സെ​ന്‍റ​റി​ൽ കാ​റും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചു സ്കൂ​ട്ട​ർ​യാ​ത്രി​ക​യാ​യ ത​പാ​ൽ ജീ​വ​ന​ക്കാ​രി മ​രി​ച്ചു. വ​ടൂ​ക്ക​ര സ്വ​ദേ​ശി​നി അ​റ​ക്ക​പ്പാ​ട​ൻ വീ​ട്ടി​ൽ സാ​ബു​വി​ന്‍റെ ഭാ​ര്യ വി​ൻ​സി വ​ർ​ഗീ​സ് (30) ആ​ണു മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ 8.50നു ​വ​ട​ക്കാ​ഞ്ചേ​രി​യി​ലെ പോ​സ്റ്റ് ഓ​ഫീ​സി​ലേ​ക്കു പോ​കു​ന്പോ​ൾ പാ​ടൂ​ക്കാ​ട് ബ​സ് സ്റ്റോ​പ്പി​നു സ​മീ​പ​മാ​ണ് അ​പ​ക​ടം.

വ​ട​ക്കാ​ഞ്ചേ​രി ഭാ​ഗ​ത്തു​നി​ന്നു തൃ​ശൂ​രി​ലേ​ക്കു മ​റ്റു വാ​ഹ​ന​ങ്ങ​ളെ മ​റി​ക​ട​ന്നെ​ത്തി​യ കാ​ർ വി​ൻ​സി സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. റോ​ഡി​ൽ​വീ​ണ് ത​ല​യ്ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വ​തി​യെ ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. അ​പ​ക​ട​മു​ണ്ടാ​ക്കി​യ കാ​ർ നി​ർ​ത്താ​തെ പോ​യെ​ങ്കി​ലും പോ​ലീ​സ് പി​ടി​കൂ​ടി. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി.