ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജി​നു വീ​ണ്ടും ദേ​ശീ​യ അം​ഗീ​കാ​രം
Tuesday, July 2, 2024 1:17 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: അ​റു​പ​താ​ണ്ടു​ക​ളാ​യി അ​ക്കാ​ദ​മി​ക-അ​ന​ക്കാ​ദ​മി​ക രം​ഗ​ത്ത് മി​ക​വു​പു​ല​ര്‍​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജ് തു​ട​ര്‍​ച്ച​യാ​യി ഈ ​അ​ധ്യ​യ​ന​വ​ര്‍​ഷ​വും ഇ​ന്ത്യാ ടു​ഡേ റാ​ങ്കിം​ഗി​ല്‍ ദേ​ശീ​യത​ല​ത്തി​ല്‍ മി​ക​വു​റ്റ​ നേ​ട്ടം ക​ര​സ്ഥ​മാ​ക്കി. രാ​ജ്യ​ത്തെ മി​ക​ച്ച നൂ​റു കോ​ള​ജു​ക​ളി​ല്‍ വ​കു​പ്പു​ത​ല​ത്തി​ല്‍ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു​കൊ​ണ്ടാ​ണ് ഈ ​നേ​ട്ടം ക​ര​സ്ഥ​മാ​ക്കി​യ​ത്.

മൂ​ല്യാ​ധി​ഷ്ഠി​ത​മാ​യ ധ​ന​വി​നി​മ​യ​ത്തി​ന് കോ​മേ​ഴ്‌​സ് ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് ദേ​ശീ​യ​ത​ല​ത്തി​ല്‍ എ​ട്ടാം​റാ​ങ്ക് നേ​ടി. മാ​ത്ര​മ​ല്ല ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റു​ത​ല​ത്തി​ല്‍ സം​സ്ഥാ​ന​ത്തി​ല്‍ നാ​ലാംറാ​ങ്കി​നും അ​ര്‍​ഹ​മാ​യി. മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍വി​ഭാ​ഗം ദേ​ശീ​യത​ല​ത്തി​ല്‍ 49 ഉം ​സം​സ്ഥാ​ന​ത​ല​ത്തി​ല്‍ നാ​ലാംറാ​ങ്കും ക​ര​സ്ഥ​മാ​ക്കി.

ദേ​ശീ​യ​ത​ല​ത്തി​ല്‍ 150-ാം റാ​ങ്ക് നേ​ടി​യ ബി​ബി​എ ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റ് സം​സ്ഥാ​ന​ത​ല​ത്തി​ല്‍ ര​ണ്ടാം സ്ഥാ​നം നേ​ടി. മി​ക​വു​റ്റ പ്ര​ക​ട​ന​ത്തോ​ടെ ബി​സി​എ ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് ഈ ​വ​ര്‍​ഷ​വും സം​സ്ഥാ​ന ത​ല​ത്തി​ല്‍ മൂ​ന്നാം റാ​ങ്ക് നി​ല​നി​ര്‍​ത്തി.

സം​സ്ഥാ​ന ത​ല​ത്തി​ല്‍ നാ​ല്, അ​ഞ്ച്, ആ​റ് റാ​ങ്കു​ക​ളാ​ണ് യ​ഥാ​ക്ര​മം കോ​ള​ജി​ലെ മു​ഴു​വ​ന്‍ കൊ​മേ​ഴ്‌​സ്, ആ​ര്‍​ട്‌​സ്, സ​യ​ന്‍​സ് ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റു​ക​ള്‍ ക​ര​സ്ഥ​മാ​ക്കി​യ​ത്. സോ​ഷ്യ​ല്‍ വ​ര്‍​ക്ക് ഡി​പ്പാ​ര്‍​ട്ട്‌​മെ​ന​ന്‍റി​ന് ദേ​ശീ​യ​ത​ല​ത്തി​ല്‍ 52 ഉം ​സം​സ്ഥാ​ന ത​ല​ത്തി​ല്‍ ആ​റാം റാ​ങ്കു​മു​ണ്ട്.

എ​ല്ലാ ആ​ര്‍​ട്‌​സ് ഡി​പ്പാ​ര്‍​ട്ടു​മെ​ന്‍റു​ക​ളും ഒ​ന്നി​ച്ച്, ദേ​ശീ​യ ത​ല​ത്തി​ല്‍ 92-ാം സ്ഥാ​ന​ത്താ​ണ്. സ​യ​ന്‍​സ് ഡി​പ്പാ​ര്‍​ട്ടു​മെ​ന്‍റു​ക​ള്‍ 126-ാം സ്ഥാ​ന​ത്തും എ​ത്തി​യി​ട്ടു​ണ്ട്.

നേ​ട്ട​ങ്ങ​ള്‍​ക്കു പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച എ​ല്ലാ​വരെ​യും പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ഡോ. ​ബ്ലെ​സി അ​നു​മോ​ദി​ച്ചു.