അ​നി​ശ്ചി​ത​കാ​ല ബ​സ് സ​മ​രം മാ​റ്റി
Tuesday, July 2, 2024 1:17 AM IST
തൃ​ശൂ​ർ: തൃ​ശൂ​ർ-​കു​ന്നം​കു​ളം-​കു​റ്റി​പ്പു​റം, തൃ​ശൂ​ർ- കൊ​ടു​ങ്ങ​ല്ലൂ​ർ റൂ​ട്ടു​ക​ളി​ൽ ഇ​ന്നു​മു​ത​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ച അ​നി​ശ്ചി​ത​കാ​ല ബ​സ് സ​മ​രം മാ​റ്റി.

റോ​ഡി​ലെ കു​ഴി​ക​ൾ നി​ക​ത്താ​ൻ തു​ട​ങ്ങി​യ​തും മ​ന്ത്രി ആ​ർ. ബി​ന്ദു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ്റ​കു​റ്റ​പ്പ​ണി വി​ല​യി​രു​ത്താ​ൻ ആ​റി​നു ക​ള​ക്ട​റേ​റ്റി​ൽ യോ​ഗം വി​ളി​ച്ച​തും പ​രി​ഗ​ണി​ച്ചാ​ണു പി​ൻ​മാ​റു​ന്ന​തെ​ന്നു ബ​സു​ട​മ​സ്ഥ-​തൊ​ഴി​ലാ​ളി കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി അ​റി​യി​ച്ചു.‌

ആ​റി​നു ന​ട​ക്കു​ന്ന യോ​ഗ​ത്തി​നു​മു​ന്പ് ര​ണ്ടു റോ​ഡു​ക​ളു​ടെ​യും ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ൽ ഒ​ന്പ​തി​നു സൂ​ച​നാ​പ​ണി​മു​ട​ക്ക് ന​ട​ത്തും.

കെ.​വി. ഹ​രി​ദാ​സ്, എം.​എ​സ്. പ്രേം​കു​മാ​ർ, എ.​സി. കൃ​ഷ്ണ​ൻ, ബി​ബി​ൻ ആ​ല​പ്പാ​ട്ട്, വി.​എ. ഷം​സു​ദീ​ൻ, കെ.​ബി. സു​രേ​ഷ്, കെ.​കെ. ഹ​രി​ദാ​സ്, എം.​എം. വ​ത്സ​ൻ, കെ.​കെ. സേ​തു​മാ​ധ​വ​ൻ, കെ.​പി. സ​ണ്ണി, മു​ജീ​ബ് റ​ഹ്‌​മാ​ൻ, സെ​ബി വ​ർ​ഗീ​സ്, ജ​യ​ൻ കോ​ലാ​രി എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.