കോ​ട്ട​പ്പു​റം രൂ​പ​ത റൂ​ബി ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ള്‍​ക്കു തു​ട​ക്ക​മാ​യി
Thursday, July 4, 2024 12:06 AM IST
കൊടുങ്ങല്ലൂർ: ആ​ഘോ​ഷ​ങ്ങ​ൾ ആ​ർ​ഭാ​ട​മാ​ക്കു​ന്ന സ്വ​ഭാ​വ​ത്തി​നു മാ​റ്റംവ​രു​ത്ത​ണ​മെ​ന്ന് ബി​ഷ​പ് ഡോ. ​അം​ബ്രോ​സ് പു​ത്ത​ൻ​വീ​ട്ടി​ൽ.

കോ​ട്ട​പ്പു​റം രൂ​പ​ത​യു​ടെ 37-ാമ​ത് രൂ​പ​താദി​ന​വും മൂ​ന്നു​വ​ർ​ഷ​ത്തെ റൂ​ബി ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും വി​ശു​ദ്ധ തോ​മ​സ് ശ്ലീ​ഹാ​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ തി​രു​നാളും പ്ര​മാ​ണി​ച്ച് കോ​ട്ട​പ്പു​റം സെ​ന്‍റ് മൈ​ക്കി​ൾ​സ് ക​ത്തീ​ഡ്ര​ലി​ൽ അ​ർ​പ്പി​ച്ച ദി​വ്യ​ബ​ലി​യി​ൽ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​ർ​ഭാ​ട​ങ്ങ​ൾ ഉ​പേ​ക്ഷി​ച്ച് കു​ടും​ബ​ത്തെ​യും സ​മൂ​ഹ​ത്തെയും സ​മു​ദാ​യത്തെ യും ശ​ക്തി​പ്പെ​ടു​ത്ത​ണം. അ​ർ​ത്ഥ​മി​ല്ലാ​ത്ത ആ​ഘോ​ഷ​ങ്ങ​ൾ ഉ​ണ്ടാ​ക​രു​ത്. കു​ടും​ബ​ങ്ങ​ൾ​ക്കും സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കും പ്ര​ത്യാ​ശ ന​ൽ​കു​ന്ന പ്ര​ത്യാ​ശ​യു​ടെ തീ​ർ​ഥാ​ട​ക​രാ​ക​ണ​മെ​ന്നും ബി​ഷ​പ് ഉ​ദ്ബോ​ധി​പ്പി​ച്ചു.

കോ​ട്ട​പ്പു​റം രൂ​പ​ത​യു​ടെ പ്ര​ഥ​മ ​ഇ​ട​യ​ൻ ആ​ർ​ച്ച​്ബി​ഷ​പ് എ​മ​രി​റ്റ​സ് ഡോ. ​ഫ്രാ​ൻ​സി​സ് ക​ല്ല​റയ്​ക്ക​ൽ ദി​വ്യ​ബ​ലി​യി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ബി​ഷ​പ് എ​മ​രി​റ്റ​സ് ഡോ. ​ജോ​സ​ഫ് കാ​രി​ക്ക​ശേ​രി ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ദി​വ്യ​ബ​ലി​ക്കുശേ​ഷം റൂ​ബി ജൂ​ബി​ലി​യു​ടെ ഉ​ദ്ഘാ​ട​നം ആ​ർ​ച്ച്ബി​ഷ​പ് എ​മ​രി​റ്റ​സ് ഡോ. ​ഫ്രാ​ൻ​സി​സ് ക​ല്ല​റ​യ്ക്ക​ൽ ദീ​പം തെ​ളി​യിച്ച് നി​ർ​വ​ഹി​ച്ചു. റൂ​ബി ജൂ​ബി​ലി ലോ​ഗോ ബി​ഷ​പ് ഡോ. ​ജോ​സ​ഫ് കാ​രി​ക്ക​ശേ​രി പ്ര​കാ​ശ​നം ചെ​യ്തു.

ജൂ​ബി​ലി പ്രാ​ർ​ഥ​ന വ​രാ​പ്പു​ഴ അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ ഡോ. ​ആ​ന്‍റ​ണി വാ​ലു​ങ്ക​ൽ ചൊ​ല്ലി​ക്കൊ​ടു​ത്തു. ബി​ഷ​പ് ഡോ. ​വാ​ലു​ങ്ക​ലി​നെ ബി​ഷ​പ് ഡോ. ​അം​ബ്രോ​സ് പു​ത്ത​ൻ​വീ​ട്ടി​ൽ പൊ​ന്നാ​ട​യ​ണി​ച്ച് ആ​ദ​രി​ച്ചു.​

തു​ട​ർ​ന്ന് ചേ​ർ​ന്ന സ​മ്മേ​ള​ന​ത്തി​ൽ വ​രാ​പ്പു​ഴ അ​തി​രൂ​പ​ത അ​ല്മാ​യ ക​മ്മീ​ഷ​ൻ അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ഷാ​ജി ജോ​ർ​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി​കാ​രി ജ​ന​റാൾ മോ​ണ്‍. റോ​ക്കി റോ​ബി ക​ള​ത്തി​ൽ, ചാ​ൻ​സ​ല​ർ ഫാ.​ ഷാ​ബു കു​ന്ന​ത്തൂ​ർ, ഫാ​മി​ലി അ​പ്പസ്തോ​ലേ​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​നി​മേ​ഷ് കാ​ട്ടാ​ശേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.